ഐ.എച്ച്.ആർ.ഡിയുടെ വിവിധ കോഴ്‌സുകളുടെ പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു

കോവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിവച്ച ഐ.എച്ച്.ആർ.ഡിയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്‌സുകളുടെ ജൂണിൽ നടക്കേണ്ടിയിരുന്ന സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളിൽ സെപ്റ്റംബർ 30വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷഫോം സെന്ററുകളിൽ ലഭിക്കും. വിശദവിവരങ്ങൾ www.ihrd.ac.in ൽ ലഭിക്കും.

Share news
error: Content is protected !!
Scroll to Top