കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും 222 ഇന്ത്യക്കാരെ തിരികെ നാട്ടില്‍ എത്തിച്ചു. കാബൂളില്‍ നിന്നും രണ്ട് വിമാനങ്ങളാണ് ഇന്ന് ഡല്‍ഹിയിലെത്തിയത്. രണ്ട് വിമാനങ്ങളിലായി 222 പേരാണ് മടങ്ങിയെത്തിയ സംഘത്തിലുണ്ടായിരുന്നത്. ഒരു വിമാനം താജിക്കിസ്ഥആന്‍ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ 135 പേരും താജിക്കിസ്ഥാനില്‍ നിന്നുള്ള വിമാനത്തില്‍ 87 ഇന്ത്യക്കാരും 2 നേപ്പാള്‍ പൗരന്മാരുമാണ് ഉണ്ടായിരുന്നത്. രക്ഷാദൗത്യങ്ങള്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച, 85 ഇന്ത്യക്കാരെയാണ് അഫ്ഗാനിസ്ഥാനില്‍നിന്ന് ഒഴിപ്പിച്ചത്. ഇതിനു മണിക്കൂറുകള്‍ക്കുസേഷം, താലിബാന്‍ സംഘം 150ഒളം ഇന്ത്യക്കാരെ തടഞ്ഞുവച്ചു ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
ഇന്ത്യക്കാരെ താലിബാന്‍ തട്ടിക്കണ്ടുപോയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. വിദേശികളെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും അഫ്ഗാന്‍ വിടുന്ന ചില വിദേശികളെ ചോദ്യം ചെയ്യുകയും രേഖകള്‍ പരിശോധിക്കുകയുമാണ് ചെയ്തതെന്നും താലിബാന്‍ അറിയിച്ചു.




