കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ അന്തരിച്ചു

ന്യൂഡല്‍ഹി:കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ അന്തരിച്ചു.60 വയസായിരുന്നു. മധ്യപ്രദേശില്‍നിന്നുള്ള എംപിയാണ്. 2009 മുതല്‍ രാജ്യസഭാംഗമായിരുന്നു. അര്‍ബുദരോഗംമൂലം കുറച്ചുനാളായി ചികില്‍സയിലായിരുന്നു. നര്‍മ്മദ നദി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ദവെ അവിവാഹിതനാണ്.വിവിധ പരിസ്ഥികേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയുടെ ആകസ്മിക വിയോഗം തീരാനഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

2016 ജൂലൈ ആറിനാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി അനില്‍ മാധവ് ദവെ ചുമതലയേല്‍ക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്ന പ്രകാശ് ജാവ്ദേക്കറിനെ മാനവവിഭവ മന്ത്രാലയത്തിന്റെ ചുമതലയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് പരിസ്ഥിതി പ്രശ്നങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന അനില്‍ ദവെയെ പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയിലേയ്ക്ക് നിയോഗിക്കപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top