സൗരോർജ്ജ മേഖലയിൽ സംരംഭകത്വ പരിശീലനം

ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്‌നോളജി (അനെർട്ട്) സൗരോർജ്ജ മേഖലയിലെ സംരംഭകർക്കായി ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

നിലവിലെ സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം. www.anert.in എന്ന വെബ്‌സൈറ്റ് വഴി ഈ മാസം 13ന് മുമ്പ് അപേക്ഷിക്കണം. ആറു ദിവസങ്ങളിലായി 18 മണിക്കൂർ ദൈർഘ്യമുള്ളതാണ് ഈ പരീശീലന  പരിപാടി.

അപേക്ഷയുടെ മുൻഗണന ക്രമത്തിൽ 40 പേർക്കാണ് പ്രവേശനം. അപേക്ഷ ഫീസ് 2,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 9188119419, 1800 425 1803 (ടോൾ ഫ്രീ), training@anert.org,  crm@anert.in.

Share news
error: Content is protected !!
Scroll to Top