
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20ന് രാവിലെ 10ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് അടുത്തുള്ള ചെമ്പകനഗർ ഹൗസ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
യു.ഡി.ഐ.ഡി പദ്ധതിയുടെ കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 18ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 0483 2736241, 9446238577.
ഡിസ്ട്രിക്ട്, ബ്ലോക്ക് ടെക്നോളജി മാനേജര്‍
ആത്മ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തില്‍ ഒഴിവുള്ള ഒരു ഡിസ്ട്രിക്ട് ടെക്നോളജി മാനേജര്‍ (ഡി.ടി.എം -മൃഗസംരക്ഷണം), ബ്ലോക്ക് തലത്തില്‍ മൂന്ന് ബ്ലോക്ക് ടെക്നോളജി മാനേജര്‍(ബി.ടി.എം) എന്നീ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്കാണ് നിയമനം. കേരള പി.എസ്.സിയുടെ അംഗീകാരമുളള എം.വി.എസ്.സി ആന്‍ഡ് എ.എച്ച് ആണ് ഡിസ്ട്രിക്ട് ടെക്നോളജി മാനേജര്‍ തസ്തികയ്ക്കുളള യോഗ്യത. കേരള പി.എസ്.സിയുടെ അംഗീകാരമുളള കാര്‍ഷിക/കാര്‍ഷികാനുബന്ധ ബിരുദാനന്തര ബിരുദമാണ് ബ്ലോക്ക് ടെക്നോളജി മാനേജര്‍ തസ്തികയ്ക്കുളള യോഗ്യത. ഡിസ്ട്രിക്ട് ടെക്നോളജി മാനേജര്‍ (മൃഗസംരക്ഷണം)ക്ക് 30,995 രൂപയും ബ്ലോക്ക് ടെക്നോളജി മാനേജര്‍മാര്‍ക്ക് 29,535 രൂപയുമാണ് പ്രതിമാസ വേതനം. കേരളത്തിന് പുറത്തുളള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഇക്വിവാലന്‍സി സര്‍ട്ടിഫിക്കറ്റ് കൂടിക്കാഴ്ച സമയത്ത് എത്തിക്കണം. താത്പര്യമുളളവര്‍ ജൂലൈ 26ന് രാവിലെ 10ന് ആത്മ പ്രൊജക്ട് ഡയറക്ടര്‍ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം എത്തണം. ഫോണ്‍: 9844651651.




