പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ എസ് മണിലാല്‍ അന്തരിച്ചു

പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ.കെ എസ് മണിലാല്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

എറണാകുളം മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗം മേധാവിയായും കലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം മേധാവിയായും സേവനം അനുഷ്ഠിച്ചു.

കേരളത്തിലെ സസ്യ സമ്പത്തിനെ കുറിച്ചുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥം അമ്പതാണ്ട് കാലത്തെ ഗവേഷണം പ്രവര്‍ത്തനം വഴി ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനായിരുന്നു അദേഹം. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്.

 

 

 

Share news
error: Content is protected !!
Scroll to Top