Section

malabari-logo-mobile

ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

HIGHLIGHTS : കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ ഇന്ന് പുലര്‍ച്ചെ വെടിവെപ്പില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. റെയിഡിനിടെ ഇവര്‍ക്ക് നേരെ വെടിവെയ്പ്പുണ്ടാകുകയായിരുന്...

കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ ഇന്ന് പുലര്‍ച്ചെ വെടിവെപ്പില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു.
റെയിഡിനിടെ ഇവര്‍ക്ക് നേരെ വെടിവെയ്പ്പുണ്ടാകുകയായിരുന്നു.
ഡിവൈഎസ്പി ദേവന്ദ്ര മിശ്ര, സ്റ്റേഷന്‍ ഓഫീസര്‍ ശിവരാജ്പൂര്‍ മഹേഷ് യാദവ്, ഒരു സബ് ഇന്‍സ്‌പെക്ടര്‍, അഞ്ച് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നാലു പോലീസുകാര്‍ ചികിത്സയിലാണ്.

കാണ്‍പൂരിനടുത്തുള്ള ദിക്രു ഗ്രാമത്തിലെ വികാസ് ദുബെ എന്ന കുപ്രസിദ്ധനായ ഒരു ഗുണ്ടാനേതാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസിന് നേര വെടിവെപ്പുണ്ടായത്. അറുപതോളം ക്രിമിനല്‍ കേസിലെ പ്രതിയാണ് ഇയാള്‍. ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ആദ്യം റോഡുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. റോഡിലിറങ്ങി പോലീസ് സംഘം തടസ്സം നീക്കുന്നതിനിടെ മുകളിലെ കെട്ടിടങ്ങളില്‍ നിന്നും വളഞ്ഞിട്ട് വെടിവെക്കുകയായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!