അഭ്യസ്തവിദ്യര്‍ തൊഴില്‍ദാതാക്കളാകാന്‍ ശ്രദ്ധിക്കണം; കാലിക്കറ്റ് സര്‍വകലശാലാ വൈസ് ചാന്‍സിലര്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്സ് ഇന്‍ ഇന്ത്യ കോഴിക്കോട് ചാപ്റ്ററിന്റെ കാഷ് അവാര്‍ഡ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിനി നമിതക്ക് സര്‍വകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠനവിഭാഗം ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ വെച്ച് വൈസ് ചാന്‍സിലര്‍ കൈമാറുന്നു.

തേഞ്ഞിപ്പലം: ജോലി ലഭിക്കുക എന്ന ലക്ഷ്യം മാത്രമാകരുത് വിദ്യാര്‍ത്ഥികളുടേത് എന്നും തൊഴില്‍ നല്‍കുന്നവരാകാന്‍ അവര്‍ ശ്രമിക്കണമെന്നും കാലിക്കറ്റ് സര്‍വകലശാലാ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠന വിഭാഗം സംഘടിപ്പിച്ച എം.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഞ്ചദിന ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ പ്രത്യേകിച്ചും കോമേഴ്സ്/മാനേജ്മെന്റ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണം. ചടങ്ങില്‍ 2017-ലെ വി.കെ.സി. എന്‍ഡോവ്മെന്റ് അഷിത ഷെറിന്‍ (ക്രൈസ്റ്റ് കോളേജ്), ദിക്റ (എന്‍.എസ്.എസ്. ഒറ്റപ്പാലം) എന്നിവര്‍ക്ക് വൈസ് ചാന്‍സിലര്‍ വിതരണം ചെയ്തു. ബി.കോം പരീക്ഷയിലെ ഉന്നത വിജയികള്‍ക്കാണ് വി.കെ.സി. എന്‍ഡോവ്മെന്റ് നല്‍കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഇന്‍ ഇന്ത്യ നല്‍കുന്ന ക്യാഷ് അവാര്‍ഡും മെഡലും ഡി.സി.എം.എസ്സിലെ നമിതക്ക് നല്‍കി. ചടങ്ങില്‍ ഡോ. എം.എ. ജോസഫ്, ഐ.സി.എ.ഐ. കോഴിക്കോട് ചാപ്റ്റര്‍ സെക്രട്ടറി മുഹമ്മദ് ദാവൂദ്, ഡോ. നൗഷാദ് വി.കെ.സി., ഡോ. സതീഷ് എന്നിവര്‍ സംസാരിച്ചു.

 

 

Share news
error: Content is protected !!
Scroll to Top