എടപ്പാള്‍: എടപ്പാളിനടുത്ത് ചേകനൂരില്‍ പുട്ടിക്കിടന്ന വീട്ടില്‍ വന്‍ കവര്‍ച്ച. 125 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായാണ് പ്രാഥമിക നിഗമനം,. ചേകനൂര്‍ പോട്ടൂര്‍ റോഡില്‍ മുതുമുട്ടത്ത് മുഹമ്മദ്‌കുട്ടിയുടെ വീട്ടിലാണ് വ്യാഴാഴ്‌ച മോഷണം നടന്നത്.
രാവിലെ വീട്ടുകാകര്‍ പുറത്തുപോയി രാത്രിയില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
തിരൂര്‍ ഡിവൈഎസ്‌പി കെ. സുരേഷ്‌ബാബു, ചങ്ങരുംകുളം സിഐ ബഷീര്‍ ചിറിക്കല്‍, പൊന്നാനി സിഐ മഞ്‌ജിത്ത് ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരം സ്ഥലത്തെത്തി പരിശോധന നടത്തി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




