നവ്യ നായരോട് വിവരങ്ങള്‍ തേടി ഇഡി; സച്ചിന്‍ സാവന്തുമായി സൗഹൃദം മാത്രമെന്ന് നടി

മുംബൈ: നടി നവ്യ നായരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നടി നവ്യ നായരുമായി അടുത്തബന്ധമുണ്ടെന്ന് അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കൊച്ചിയില്‍ പോയി പലവട്ടം നടിയെ കണ്ടിട്ടുണ്ടെന്നും ആഭരണങ്ങളടക്കം സമ്മാനമായി നല്‍കിയിട്ടുണ്ടെന്നുമാണ് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ദ് ഇഡിയ്ക്ക് മൊഴി നല്‍കിയത്. ഇരുവരുടെയും വാട്‌സാപ്പ് സന്ദേശങ്ങളും ഇഡി പരിശോധിച്ചു.

മുംബൈയില്‍ തന്റെ റെഡിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാരന്‍ എന്നത് മാത്രമാണ് പരിചയമെന്നും അതിനപ്പുറം അടുപ്പമില്ലെന്നും നടി മൊഴി നല്‍കി. മുംബൈയിലെ പരിചയക്കാരന്‍ എന്ന നിലയ്ക്ക് ഗുരുവായൂരില്‍ പോവാന്‍ നവ്യ പലവട്ടം സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ടെന്ന് നവ്യ നായരുടെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നവ്യയുടെ മകന്റെ പിറന്നാള്‍ ദിനത്തില്‍ നല്‍കിയ സമ്മാനമല്ലാതെ മറ്റൊന്നും നല്‍കിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു. മുംബൈയില്‍ ഇഡി ഡെപ്യൂട്ടി ഡയറക്ടറായിരുന്നു സച്ചിന്‍ സാവന്ദ്. ഇക്കഴിഞ്ഞ ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായത്.

2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിന്‍ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായ സച്ചിനെ ജൂണ്‍ 27ന് ലഖ്‌നൗവില്‍ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. കേസില്‍ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നടിയെക്കുറിച്ച് പരാമര്‍ശമുണ്ട്. കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും നടിക്ക് നല്‍കിയ സമ്മാനങ്ങള്‍ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് കണ്ടെത്താനുമാണ് ഇഡിയുടെ ശ്രമം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top