മികച്ച 134 ഹോട്ടലുകൾ മലപ്പുറം ജില്ലയിൽ നിന്നും ‘ഈറ്റ് റൈറ്റ് കേരള’ ആപ്പിൽ ഇടംപിടിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഈറ്റ് റൈറ്റ് കേരള’ ആപ്പില്‍ ഗുണനിലവാരമുള്ള ഹോട്ടലുകളായി മലപ്പുറം ജില്ലയില്‍ ഇടം പിടിച്ച് 134 ഹോട്ടലുകള്‍. നിലമ്പൂര്‍ -ഒമ്പത്, പെരിന്തണ്‍മണ്ണ -എട്ട്, പൊന്നാനി -ഏഴ്, തിരൂരങ്ങാടി -എട്ട്, കൊണ്ടോട്ടി -ആറ്, വേങ്ങര -ഒമ്പത്, തിരൂര്‍ -പത്ത്, മങ്കട -ഒമ്പത്, മലപ്പുറം -പത്ത്, കോട്ടയ്ക്കല്‍ -ഒമ്പത്, താനൂര്‍ -ഏഴ്, വണ്ടൂര്‍ -ഒമ്പത്, മഞ്ചേരി -ഒമ്പത്, ഏറനാട് -ഒമ്പത്, തവനൂര്‍ -എട്ട്, വള്ളിക്കുന്ന് ഏഴ് എന്നിങ്ങനെയാണ് ഇടംപിടിച്ച ഹോട്ടലുകളുടെ എണ്ണം.

‘ഈറ്റ് റൈറ്റ് കേരള’ ആപ്പില്‍ കയറിയാല്‍ ഹോട്ടലുകളുടെ വിവരവും ലൊക്കേഷനും അറിയാം. ഒരു സ്ഥാപനത്തെ ഈറ്റ് റൈറ്റ് കേരള ആപ്പിന്റെ ഭാഗമാക്കാന്‍ നിരവധി മാനദണ്ഡങ്ങളുണ്ട്. ഇതനുസരിച്ചാണ് സ്ഥാപനങ്ങള്‍ക്ക് റേറ്റിങ് നല്‍കുന്നത്. ഫുഡ് സേഫ്റ്റി (എഫ്.എസ്.എസ്.എ.ഐ) രജിസ്‌ട്രേഷന്‍/ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ്, ഫുഡ് സേഫ്റ്റി ഡിസ്പ്ലേ ബോര്‍ഡ്, ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്റ് സര്‍ട്ടിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടോള്‍ ഫ്രീ നമ്പര്‍, എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നമ്പര്‍ കാണിക്കുന്ന ഇന്‍വോയ്‌സ്, ആര്‍.യു.സി.ഒ സ്റ്റിക്കറും അനുബന്ധ രേഖകളും ജല പരിശോധനാ റിപ്പോര്‍ട്ട്, ഭക്ഷണ സാമ്പിള്‍ ടെസ്റ്റ് റിപ്പോര്‍ട്ട് (ലൈസന്‍സ് ഉള്ളവര്‍ക്കുമാത്രം), മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വിതരണക്കാരനില്‍നിന്നുള്ള ഗ്യാരണ്ടി ഫോം, കീടനിയന്ത്രണ കരാര്‍, കീടനിയന്ത്രണ സേവനങ്ങള്‍ വഹിക്കാനുള്ള കരാറുകാരുടെ ലൈസന്‍സ്, ലീഗല്‍ മെട്രോളജി സര്‍ട്ടിഫിക്കറ്റ്, ഉപഭോക്തൃ പരാതി ലോഗ് ബുക്ക്, പരിശീലന രേഖകള്‍ എന്നിവയെല്ലാം പരിശോധിച്ചാണ് ഹോട്ടലുകള്‍ക്ക് റേറ്റിങ് കൊടുക്കുന്നത്.

കൂടുതല്‍ സ്ഥാപനങ്ങളെ ഓഡിറ്റിങ് നടത്തി ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷാ നിയമത്തെ കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ ഈ ആപ്പിലൂടെ പരാതികള്‍ അറിയിക്കാനുമാകും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top