തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ചികിത്സ നിഷേധം ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

തിരുരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികില്‍സ നിഷേധത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തിരൂരങ്ങാടി മേഖല കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ചെമ്മാട് ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ആശുപത്രി കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു.

ഫെബ്രവരി 13-ന് നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി കുറുവേടത്ത് വാസുവിന് കൃത്യമായി ചികിത്സ നല്‍കാത്തതും ഫെബ്രുവരി 28-ന് വാഹനാപകടത്തില്‍ പരിക്കേറ്റെത്തിയ വീട്ടമ്മക്കും മകള്‍ക്കും ചികിത്സ നിഷേധിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ നിരന്തരം ഉയരുന്ന ആരോപണങ്ങളില്‍ സമഗ്ര അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ നടപടിയും സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ മാര്‍ച്ച് ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി തയ്യില്‍ നിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറര്‍ കെ പി ബബീഷ് അധ്യക്ഷത വഹിച്ചു, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എംപി ഇസ്മായില്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ, കെ രാമദാസ്, അഡ്വക്കേറ്റ് സി ഇബ്രാഹിംകുട്ടി, എ.ടി ജാബിര്‍, കെ കേശവന്‍ എന്നിവര്‍ സംസാരിച്ചു

ഫോട്ടോ: രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ഡിവൈഎഫ്‌ഐ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ബ്ലോക്ക് സെക്രട്ടറി തയ്യില്‍ നിയാസ് ഉദ്ഘാടനം ചെയ്യുന്നു.

 

Share news
error: Content is protected !!
Scroll to Top