പരപ്പങ്ങാടിയില്‍ സ്‌കൂള്‍ പരിസരം വൃത്തിയാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

പരപ്പനങ്ങാടി:സ്‌കൂള്‍ പരിസരം വൃത്തിയാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ . കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ മുഴുവന്‍ സമയവും നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംസ്ഥാനമാകെ നടത്തുന്ന സ്‌ക്കൂള്‍ പരിസര ശുചീകരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖലയിലെ റെയില്‍വെ യൂണിറ്റ് ഇന്ന് പരപ്പനങ്ങാടി ടൗണ്‍ ജിഎംഎല്‍പി സ്‌ക്കൂള്‍ പരിസരം വൃത്തിയാക്കി .

ഡിവൈഎഫ്‌ഐ മുന്‍ മലപ്പുറം ജില്ല കമ്മറ്റി അംഗം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.

തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് ബൈജു,ബ്ലോക്ക് കമ്മിറ്റി അംഗം ജിത്തു വിജയ്, പരപ്പനങ്ങാടി മേഖല ട്രഷറര്‍ ഹര്‍ഷിന്ദ്, മേഖല കമ്മറ്റി അംഗം പ്രമേഗ് . യൂണിറ്റ് കമ്മറ്റിഅംഗങ്ങളായ തെന്‍സില്‍,അശ്വിന്‍, കിഷന്‍,അക്ഷയ്, സിബില്‍,ഷിദില്‍ എന്നിരും പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍ക്കി.

Share news
error: Content is protected !!
Scroll to Top