തുരന്തോ എക്‌സപ്രസ്സില്‍ കവര്‍ച്ച : മലയാളിയുവതിയുടെ പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും മോഷണം പോയി

വഡോദര:  എറണാകുളത്ത് നിന്നും ദില്ലിയിലേക്ക് പോകുന്ന തുരന്തോ എക്‌സപ്രസില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത് ട്രെയിനിലെ എസ് 4 ബോഗിയിലെ യാത്രക്കാരിയായ മലയാളി യുവതിയുടെ പണവും, മൊബൈല്‍ ഫോണും നിരവധി രേഖകളുടമടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്.

യാത്രക്കാരിയായ റിനുവിന്റെ ബാഗ് ഗുജറാത്തിലെ ബസായി റോഡിനും വഡോദരക്കുമിടിയില്‍ വെച്ച് മോഷ്ടിക്കപ്പെട്ടത്. ദില്ലിക്കടുത്തുള്ള ഓക്‌ലയിലെ എസ്‌കോര്‍ട്ട് ഹോസ്പിറ്റലിലെ നഴ്‌സായ ജോലിചെയ്യുന്ന റിനു എറണാകുളത്ത്ത നിന്നാണ് ട്രെയിന്‍ കയറിയത്. ഇതേ തുടര്‍ന്ന് ഇവര്‍ ട്രെയിനിലുണ്ടായിരുന്ന ടിക്കറ്റ് എ്കാസമിനര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അടുത്ത സ്റ്റോപ്പില്‍ റെയില്‍വേ പോലീസിന് പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനം.

സറ്റോപ്പുകളില്ലാതെ ദീര്‍ഘദുരം സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളില്‍ പോലുമുണ്ടാകുന്ന ഇത്തരം കവര്‍ച്ചകള്‍ യാത്രക്കാരില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

Share news
error: Content is protected !!
Scroll to Top