രാസലഹരിയും കഞ്ചാവും പിടികൂടി

വേങ്ങര: കൊണ്ടോട്ടി നെടിയിരുപ്പിലെ ചിറയില്‍ ചുങ്കത്തുനിന്ന് രാസലഹരിയും കഞ്ചാവും പിടികൂടി. മേലങ്ങാടി എയര്‍പോര്‍ട്ട് റോഡിലെ പുളിയഞ്ചാലില്‍ വീട്ടില്‍ ഷിബിനില്‍ (39) നിന്നാണ് 5.49 ഗ്രാം -മെത്താഫിറ്റമിന്‍, 12.15 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടിയത്.

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി മലപ്പുറം എക്‌സൈസ് എന്‍ഫോ സെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ നൗഫലിന്റെ നേതൃത്വത്തില്‍
നടത്തിയ പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ അബ്ദുല്‍ വഹാബ്, കെ ആസിഫ് ഇഖ്ബാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ എ അലക്‌സ്, കെ വിനീത്, കെ സബീര്‍, എം മുഹമ്മദ് മുസ്തഫ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ പി ധന്യ, മലപ്പുറം എക്‌സൈസ് ഡിവിഷന്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീ സര്‍ ഗ്രേഡ് കെ മുഹമ്മദാലി, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ ഷംസുദ്ദീന്‍ എന്നിവരും ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top