അമൃത് പദ്ധതിയില്‍ തിരൂരങ്ങാടിയില്‍ ഡ്രോണ്‍ സര്‍വ്വേ തുടങ്ങി

തിരൂരങ്ങാടി: അമൃത് പദ്ധതിയില്‍ മാസറ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി തിരൂരങ്ങാടി നഗരസഭ പ്രദേശത്തിന്റെയും ചുറ്റുമുള്ള പഞ്ചായത്ത് പ്രദ്ദേശങ്ങളുടേയും നിലവിലെ ഭൂവിനിയോഗ പഠനത്തിനായി ഡ്രോണ്‍ സര്‍വ്വേ ഏരിയല്‍ മാപ്പിങ്ങ് തുടങ്ങി.

വെന്നിയൂര്‍ ജി എം യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡ്രോണ്‍ സര്‍വ്വേ ഏരിയല്‍ മാപ്പിങ്ങ് പൂര്‍ത്തിയാക്കുവാന്‍ എല്ലാവരുടേയും സഹകരണം നഗരസഭ അദ്ധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു, ജില്ലാ ടൗണ്‍ പ്ലാനര്‍ ഡോ. ആര്‍ പ്രദീപ് പദ്ധതി വിശദീകരിച്ചു, തോട്, റോഡുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ സര്‍വെയില്‍ ഉള്‍പ്പെടും, എം, പി, ഫസീല, സുജിനി മുള മുക്കില്‍, ആരിഫ വലിയാട്ട്, സ്‌കൂള്‍ എച്ച്, എം അബ്ദുസലാം, കെ, കുഞ്ഞന്‍ ഹാജി, അസീസ് കാരാട്ട്, എം.പി കുഞ്ഞാപ്പു സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top