നിയന്ത്രണംവിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്ക്

മലപ്പുറം: വേങ്ങര പാക്കടപ്പുറായ കുറ്റൂര്‍ നോര്‍ത്തില്‍ ഓട്ടോറിക്ഷ ഇരുപതടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് സരമായ പരിേേക്കറ്റിട്ടുണ്ട്. ഇന്ന് രാവിലെ കുളപ്പുറത്തു നിന്നും യാത്രക്കാരുമായി പാക്കടപ്പുറായ പോയി യാത്രക്കാരെ ഇറക്കി തിരിച്ചു വരികയായിരുന്ന കുളപ്പുറം സ്വദേശിയുടെ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.

വേങ്ങര പാക്കടപ്പുറായ എയര്‍പോര്‍ട്ട് റോഡില്‍ കുറ്റൂര്‍ നോര്‍ത്തില്‍ കറുകപ്പള്ളിക്ക് സമീപം പാടത്തേക്കാണ് ഓട്ടോ മറിഞ്ഞത്. ഓട്ടോയില്‍ മറ്റു യാത്രക്കാര്‍ ഇല്ലായിരുന്നു. സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top