ഡ്രൈവര്‍ നിയമനം

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സിമെറ്റ് കോളേജ് ഓഫ് നഴ്‌സിങില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 11ന് കോളേജില്‍ വെച്ച് നടക്കും.

10-ാം ക്ലാസ് പാസ്, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം (ഇതില്‍ 5 വര്‍ഷം ഹെവി വെഹിക്കിള്‍ ആയിരിക്കണം) എന്നീ യോഗ്യതയുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി ഒന്‍പതിനകം പ്രിന്‍സിപ്പല്‍, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്, താനൂര്‍.ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാംപസ്, തലക്കടത്തൂര്‍ (പി.ഒ) പിന്‍-676103 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-0494 2580048.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top