HIGHLIGHTS : 'Drishyam-3' shooting begins

കൊച്ചി: മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുക്കുന്ന സിനിമ ‘ദൃശ്യം’ 3ാംഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. എറണാകുളം പൂത്തോട്ട എസ്എന്‍ ലോ കോളേജ് ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച പൂജാചടങ്ങുകള്‍ നടന്നു. ആദ്യ 2 ഭാഗങ്ങളും സ്വീകരിച്ച മലയാളികള്‍ 3ാംഭാഗവും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നിറവിലാണ് മലയാളത്തിന്റെ പ്രിയനടന്‍ ‘ദൃശ്യം’ മൂന്നാം ഭാഗത്തിന് ക്ലാപ് അടിച്ചത്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന്‍ ഇര്‍ഷാദ്, നടി ശാന്തി മായാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
അമിത പ്രതീക്ഷയോടെ സിനിമയെ കാണരുതെന്നും ആസ്വാദകര്‍ ആഗ്രഹിക്കുന്ന ആകാംക്ഷ ‘ദൃശ്യം-3’ല്‍ പ്രതീക്ഷിക്കാമെന്നും ജീത്തു ജോസഫ് പറഞ്ഞു. ഫാല്‍ക്കെ പുരസ്‌കാര നിമിഷത്തില്‍ ത്തന്നെ ചിത്രം തുടങ്ങാനായതിലുള്ള സന്തോഷം ആന്റണി പെരുമ്പാവൂര്‍ പങ്കുവച്ചു. അടുത്തവര്‍ഷം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


