Section

malabari-logo-mobile

ഇരട്ടവോട്ട ചെയ്താല്‍ ക്രിമിനല്‍ കേസെടുക്കും; കര്‍ശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

HIGHLIGHTS : Criminal case will be registered in case of double voting; Election Commission with strict action

തിരുവനന്തപുരം: ഇരട്ടവോട്ട് തടാന്‍ കര്‍ശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ടവോട്ട് ചെയ്യുന്നവര്‍ക്കെതിരെ ക്രിമന്‍ നടപടി പ്രകാരം കേസെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വോട്ടര്‍പട്ടികയില്‍ കണ്ടെത്തിയ ഇരട്ടവോട്ടുകളുടെ പട്ടിക ഭരണാധികാരികള്‍ക്ക് കൈമാറും. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടല്‍.

ജില്ലാ ഭരണാധികാരികള്‍ക്കും ഉപഭരണാധികാരികള്‍ക്കുമാണ് ഇരട്ടവോട്ട് തടയുന്നതിനുള്ള ചുമതല. ഇരട്ടവോട്ടുകള്‍ ചെയ്യുന്നുണ്ടോ എന്ന് പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണം. ഇരട്ടവോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ചെയ്യുന്ന ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കണം. ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തിയാല്‍ അവരുടെ ഒപ്പും വിരലടയാളവും ശേഖരിക്കണം. അവരില്‍ നിന്നും സത്യവാങ്മൂലവും വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!