Section

malabari-logo-mobile

ഖത്തറില്‍ അല്‍ മസ്രൂവ മേഖലയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

HIGHLIGHTS : ദോഹ: അല്‍ മസ്രൂ മേഖലയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. അല്‍ മസ്രൂവയില്‍ നിന്നും സല്‍വ റോഡിലേക്കുള്ള താല്‍ക്കാലിക ട്രക്ക് റൂട്ടില്‍ നാലു കിലോമീറ്റര...

ദോഹ: അല്‍ മസ്രൂവ മേഖലയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. അല്‍ മസ്രൂവയില്‍ നിന്നും സല്‍വ റോഡിലേക്കുള്ള താല്‍ക്കാലിക ട്രക്ക് റൂട്ടില്‍ നാലു കിലോമീറ്റര്‍ ദുരത്തേക്ക് രണ്ടു വശങ്ങളിലുമാണ് വാഹനങ്ങള്‍ തിരിച്ചുവിടുമെന്ന് അഷ്ഗാല്‍ അറിയിച്ചിരിക്കുന്നത്.

രണ്ടുമാസത്തേക്കാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുളളത്. ഈ അവസരത്തില്‍ പുതിയ ഓര്‍ബിറ്റല്‍ ഹൈവേയ്ക്കു സമാന്തരമായി നിര്‍മിച്ച താല്‍ക്കാലിക പാതയിലൂടെ വാഹനങ്ങള്‍ കടത്തിവിടും. ഉം സലാല്‍ മാര്‍ക്കറ്റിലേക്ക് നിലവിലുള്ള വഴി ഉപയോഗിക്കാമെന്നും എന്നാല്‍ അല്‍ മസ്രൂവയിലെ ചന്തയിലേക്കും അടുത്ത പ്രദേശങ്ങളിലേക്കും പോകുന്നതിന് ഉം സലാല്‍ മാര്‍ക്കറ്റിനും തെക്കുമാറി പുതിയ ഓര്‍ബിറ്റല്‍ ഹൈവേയിലെ റൗണ്ട് എബൗട്ടിലൂടെയായിരിക്കണം പോകേണ്ടതെന്നും അഷ്ഗാല്‍ അറിയിച്ചിട്ടുണ്ട്. ജെറി അല്‍ സമൂര്‍ ഭാഗത്ത് ഓര്‍ബിറ്റല്‍ ഹൈവേയുടേയും ട്രക്ക് റൂട്ടിന്റെയും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

sameeksha-malabarinews

അതെസമയം വാഹനമോടിക്കുന്നവര്‍ സൈന്‍ബോര്‍ഡുകള്‍ മനസിലാക്കി ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!