Section

malabari-logo-mobile

പ്രവാസികള്‍ ആശങ്കയില്‍;ഖത്തറില്‍ ജീവിതച്ചെലവ്‌ കുത്തനെ കൂടുന്നു

HIGHLIGHTS : ദോഹ: ഖത്തറില്‍ ജീവിതച്ചെല്‌ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്‌ പ്രവാസികളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്‌. രാജ്യത്ത്‌ എണ്ണവിലയിടിവ്‌ നേരിടുമ്പ...

Untitled-1 copyദോഹ: ഖത്തറില്‍ ജീവിതച്ചെല്‌ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്‌ പ്രവാസികളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്‌. രാജ്യത്ത്‌ എണ്ണവിലയിടിവ്‌ നേരിടുമ്പോഴും വീട്ടു വാടക ഉള്‍പ്പെടെ ദിനംപ്രതി വര്‍ധിക്കുന്നതാണ്‌ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്‌. വീട്ടുവാടക, കുട്ടികളുടെ വിദ്യാഭ്യാലം, വിവര വിനിമയം, പൊതുഗതാഗതം തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞവര്‍ഷം 27 ശതമാനം വര്‍ധനവുണ്ടായെന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌.
വീട്ടുവാടകയിലും വിദ്യഭ്യാസ മേഖലയിലും ഉണ്ടായിരിക്കുന്ന വര്‍ധനവ്‌ പ്രവാസികളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്‌. ലോക കപ്പിനുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി പാര്‍പ്പിട കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും വീട്ടുവാടക കുതിച്ചുയരുകയാണ്‌. വീട്ടുവാടകയില്‍ 3.4 ശതമാനവും വിദ്യഭ്യാസമേഖലയില്‍ 18 ശതമാനം നിരക്കുവര്‍ധനവുമാണ്‌ ഒരു വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്‌. സാധാരണക്കാരെയാണ്‌ ഈ വര്‍ധനവ്‌ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്‌.

ഇതിനുപുറമെ ഗതാഗതം, ടെലിഫോണ്‍, ഭക്ഷ്യ വസ്‌തുക്കള്‍ തുടങ്ങിയവയിലും വില വര്‍ധനയുണ്ടായിട്ടുണ്ട്‌. കൂടാതെ തൊഴില്‍ മേഖലകളിലെ വ്യാപകമായ പിരിച്ചുവിടലും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കുന്നതും പ്രവാസി കുടുംബങ്ങളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌. ആരോഗ്യ സേവനം, ഹോട്ടല്‍ ഭക്ഷണം, വസ്‌ത്രം, പാദരക്ഷകള്‍ തുടങ്ങിയവയെ കഴിഞ്ഞവര്‍ഷം ചെലവു കുറഞ്ഞ മേഖലകളായി കണക്കാക്കിയിട്ടുണ്ട്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!