Section

malabari-logo-mobile

ദോഹയില്‍ മിച്ചംവെച്ച ഭഷണം കൊണ്ട്‌ ശൈഖ്‌ ഈദ്‌ സോഷ്യല്‍ സെന്റര്‍ ഓഫ്‌ ചാരിറ്റി ഊട്ടിയത്‌ പതിനായിരങ്ങളെ

HIGHLIGHTS : ദോഹ: മിച്ചംവെച്ച ഭക്ഷണ പദാര്‍ഥങ്ങളിലൂടെ ശൈഖ് ഈദ് സോഷ്യല്‍ സെന്റര്‍ ഓഫ് ഈദ് ചാരിറ്റബിള്‍ അസോസിയേഷന്‍ ഊട്ടിയത് പതിനായിരക്കണക്കിന് കുടുംബങ്ങളെ. നാല് ല...

ദോഹ: മിച്ചംവെച്ച ഭക്ഷണ പദാര്‍ഥങ്ങളിലൂടെ ശൈഖ് ഈദ് സോഷ്യല്‍ സെന്റര്‍ ഓഫ് ഈദ് ചാരിറ്റബിള്‍ അസോസിയേഷന്‍ ഊട്ടിയത് പതിനായിരക്കണക്കിന് കുടുംബങ്ങളെ. നാല് ലക്ഷത്തി അറുപതിനായിരത്തിലേറെ ഭക്ഷണപ്പാക്കറ്റുകളും ഭക്ഷ്യവസ്തുക്കളുമാണ് കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ മിച്ചംവെച്ച സാധനങ്ങളിലൂടെ വിതരണം നടത്തിയത്.

രാജ്യത്തെ 22 പ്രദേശങ്ങളിലെ ആവശ്യക്കാരെ തേടിയാണ് ഇത്രയും ഭക്ഷണപ്പാക്കറ്റുകള്‍ യാത്ര പോയത്. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍, മാതാവ് മാത്രമുള്ള കുടുംബങ്ങള്‍, പ്രത്യേക ആവശ്യക്കാര്‍, ജോലിക്കാര്‍, വേലക്കാര്‍ തുടങ്ങിയവരാണ് മിച്ച ഭക്ഷണത്തിന്റെ നേട്ടത്തിന് അര്‍ഹരായത്.

sameeksha-malabarinews

മിച്ച ഭക്ഷണ പദ്ധതി നടപ്പിലാക്കിയതിലൂടെ 4,59,612 ഭക്ഷണപ്പൊതികള്‍, 5,835 കിലോഗ്രാം ആട്ടിറച്ചി, 55,800 കിലോഗ്രാം ആകെ തൂക്കം വരുന്ന 1395 ചാക്ക് അരി, 22,025 കിലോഗ്രാം തൂക്കം വരുന്ന 881 ചാക്ക് പഞ്ചസാര, 21,144 കിലോഗ്രാം തൂക്കം വരുന്ന 2643 പെട്ടി ഈത്തപ്പഴം, 9,570 ലിറ്റര്‍ പാല്‍, 36,460 കിലോഗ്രാം പച്ചക്കറി, 2,905 കിലോഗ്രാം ധാന്യമാവ്, 5160 ലിറ്റര്‍ പാചക എണ്ണ, 6000 കിലോഗ്രാം മീന്‍, ബിസ്‌ക്കറ്റ്, ജ്യൂസ് പൗഡര്‍, കുഞ്ഞുങ്ങളുടെ ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍, പാലും മുട്ടയും ചേര്‍ത്ത മധുരപലഹാരങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍  തുടങ്ങിയവയടങ്ങിയ 13,627 കിലോഗ്രാം എന്നിവയാണ് വിതരണം ചെയ്തത്.

അഭ്യുദയകാംക്ഷികള്‍, വിരുന്ന് സത്ക്കാരങ്ങള്‍, വിവാഹങ്ങള്‍, ഹോട്ടലുകള്‍, കമ്പനികള്‍, വീടുകളില്‍ നടന്ന വിവിധ ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് മിച്ച ഭക്ഷണങ്ങള്‍ സ്വീകരിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും മിച്ച ഭക്ഷണ ശേഖരണ സംഘം ഭക്ഷ്യവിഭവങ്ങള്‍ ശേഖരിക്കുകയായിരുന്നു. ദോഹ, അല്‍ഖോര്‍, അല്‍ വക്‌റ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്ഷണ പദാര്‍ഥങ്ങള്‍ ശേഖരിക്കാനും വിതരണം ചെയ്യാനുമായി 11 വാഹനങ്ങളാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. ഭക്ഷണം അമിതമായി നശിപ്പിക്കുന്നത് തടയാനും ആവശ്യക്കാരിലേക്ക് എത്തിക്കാനും ഈ പദ്ധതി ഏറെ സഹായകമായിട്ടുണ്ട്.

അല്‍ ഷഹാനിയയിലെ ഇന്‍ഡസ്ട്രിയല്‍ പ്രദേശത്ത് മറ്റിറ്റോ  വാട്ടര്‍ ഡീസാലിനേഷന്‍ കമ്പനിയുമായി ചേര്‍ന്ന് മിച്ച ഭക്ഷണ വിഭാഗം ആരംഭിക്കുമെന്ന് ശൈഖ് ഈദ് സോഷ്യല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു. ഇവിടെ മൂന്ന് ലക്ഷത്തോളം തൊഴിലാളികളാണുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!