‘കൂടല്ലൂരിന്റെ പ്രിയപ്പെട്ട ഡോക്ടര്‍’ഡോക്യുമെന്ററി പ്രകാശനം ചെയ്‌തു

M T Vasudevan Nairഎടപ്പാള്‍: സംസ്‌കൃതം പഠിക്കുക, ആയുര്‍വേദം പഠിക്കുക എന്നത്‌ ആയുര്‍വേദ ഡോക്ടര്‍മാരുടെ കഴിവ്‌ തന്നെയാണ്‌ എന്ന്‌ എം.ടി വാസുദേവന്‍ നായര്‍. ഇതൊക്കെ കേരളത്തിന്‌ നഷ്ടപ്പെടുന്നുവോ എന്ന സംശയം ഉള്ളതായി തോന്നുന്നുവെന്നും അദേഹം പറഞ്ഞു. ആയുര്‍വേദ ഡോക്ടര്‍ പി.കെ.കെ ഹുസൈന്‍കുട്ടിയെക്കുറിച്ച്‌ ഡോക്യുമെന്ററി പ്രകാശനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു എംടി. വരും തലമുറയ്‌ക്ക്‌ ഒരു രേഖാ ചിത്രം പോലെയാണ്‌ ഈ ഡോക്യുമെന്ററിയെന്നും അദേഹം പറഞ്ഞു.

വി.ടി ബല്‍റാം എംഎല്‍എ അധ്യക്ഷനായചടങ്ങില്‍ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍, പത്മശ്രീ ഡോ.കൃഷ്‌ണകുമാര്‍, മുനീര്‍ ഹുദവി വിളയില്‍, അച്ചുതന്‍ കൂടല്ലൂര്‍, എന്‍.കാര്‍ത്ത്യായനി,ഇ.പരമേശ്വരന്‍,പി.എം അസീസ്‌, സി.മമ്മിക്കുട്ടി, എം.പി സതീഷ്‌, രാജ്‌മോഹന്‍,ഡോ.ഷിയാസ്‌ ഹുസൈന്‍കുട്ടി, ഡോ.നിയാസ്‌ ഹുസൈന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top