ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്; വിലക്കേര്‍പ്പെടുത്തി കെപിസിസി; ലംഘിച്ചാല്‍ നടപടി

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നേതാക്കളെ വിലക്കി കെപിസിസി. സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്താല്‍ നടപടി ഉണ്ടാകുമെന്നാണ് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡിസിസി അധ്യക്ഷ നിയമനത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.

നേതൃത്വത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കരുതെന്ന നിര്‍ദ്ദേശവും കെപിസിസി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.

അതേസമയം ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് മുന്‍ എം.എല്‍.എ. കെ. ശിവദാസന്‍ നായരെയും മുന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് താത്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top