Section

malabari-logo-mobile

വായനാപക്ഷാചരണം: ഓണ്‍ലൈന്‍ വായന മത്സരവുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

HIGHLIGHTS : District Information Office with online reading competition

മലപ്പുറം:വായനാവാരത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായനാമത്സരം സംഘടിപ്പിക്കുന്നു. നിങ്ങള്‍ വായിച്ച ഒരു പുസ്തകത്തെപ്പറ്റി പത്ത് മിനുട്ടില്‍ കവിയാത്ത വീഡിയോ അവതരണമാണ് മത്സരത്തിന് അയക്കേണ്ടത്.

മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. മികച്ച അവതരണങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന ഭിന്ന ശേഷിക്കാര്‍ക്ക് പ്രത്യേകം സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.

sameeksha-malabarinews

തെരഞ്ഞെടുത്ത അവതരണങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ് ബുക്ക് പേജിലും യൂടൂബ് ചാനലിലും പ്രസിദ്ധീകരിക്കും. അവതരണ വീഡിയോ ജൂണ്‍ 26നകം https://forms.gle/EeT3SMJhNXwo471j8 എന്ന ലിങ്കില്‍ അയക്കണം. വീഡിയോ ക്ലിപ്പിനൊപ്പം പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഫോണ്‍: 0483 2734387.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!