Section

malabari-logo-mobile

എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ

HIGHLIGHTS : Diploma in Airline and Airport Management

brihathi
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം(9846033001), അടൂർ (7012449076) എന്നിവിടങ്ങളിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ അംഗീകൃത പഠന കേന്ദ്രങ്ങളിലൂടെ പഠനം പൂർത്തിയാക്കാം.

https://app.srccc.in/register എന്ന ലിങ്കിലൂടെ ജനുവരി 31ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 2325101, 8281114464. www.srccc.in എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!