Section

malabari-logo-mobile

ഡി വൈ എഫ് ഐ പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് മാർച്ചും, ധർണ്ണയും നടത്തി

HIGHLIGHTS : dharnnayum nadathi Translate text with your camera A march and dharna were held to the municipality

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ഭരണ സമിതിക്കെതിരെ കെടുകാര്യസ്ഥ ആരോപിച്ച് ഡി വൈ എഫ് ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റി പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് മാർച്ചും, ധർണ്ണയും നടത്തി. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തിയിലെ അനാസ്ഥ, ഭരണ സമിതിയുടെ അഴിമതി, വികസനമുരടിപ്പ് എന്നി വിഷയങ്ങൾ ഉയർത്തി നടത്തിയ മാർച്ചും, ധർണ്ണയും ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി നിയാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു.

. ബ്ലോക്ക് പ്രസിഡന്റ് വിശാഖ് എ അധ്യക്ഷത വഹിച്ചു. സി പി ഐ എം തിരൂരങ്ങാടി ഏരിയ സെന്റർ അംഗം തുടിശ്ശേരി കാർത്തികേയൻ, ഏരിയ കമ്മിറ്റി അംഗം എൻ.എം ഷമേജ്, പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി അംഗം മഞ്ജുഷ പ്രലോഷ് എന്നിവർ സംസാരിച്ചു. ഡി വൈ എഫ് ഐ പരപ്പനങ്ങാടി മേഖല സെക്രട്ടറി അജീഷ് പുത്തുക്കാട്ടിൽ സ്വാഗതവും, ചെട്ടിപ്പടി മേഖല സെക്രട്ടറി രഞ്ജിത്ത് കെ നന്ദിയും പറഞ്ഞു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!