ദേവികുളം തിരഞ്ഞെടുപ്പ് കേസ്;എ രാജയ്ക്ക് എംഎല്‍എ ആയി തുടരാം

HIGHLIGHTS : Devikulam election case; A Raja can continue as MLA

malabarinews

ഇടുക്കി:ദേവികുളം തിരഞ്ഞെടുപ്പ് കേസില്‍ എ രാജയ്ക്ക് ആശ്വാസം. രാജയ്ക്ക് ദേവികുളം എംഎല്‍എ ആയി തുടരാമെന്ന് സുപ്രീംകോടതി വിധി. ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണായകമായ വിധി.

എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. എല്ലാ അനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടെന്ന് ജസ്റ്റിസ് അമാനുള്ള കൂട്ടിച്ചേര്‍ത്തു. ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രസ്താവം.

സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 മാര്‍ച്ച് 20 നാണ് എ രാജയുടെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയത്. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. ഹൈക്കോടതി വിധിക്കെതിരെയാണ് എ രാജ സുപ്രീംകോടതിയെ സമീപിക്കുന്നത്.

ജഡ്ജിമാരായ എ അമാനുള്ള , പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി തിരഞ്ഞെടുപ്പ് ജയം ശരിവെച്ചത്. 2023 മാര്‍ച്ച് 20 നാണ് സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!