Section

malabari-logo-mobile

ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്ഫോടനം;ആളപായമില്ല

HIGHLIGHTS : ദില്ലി; ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്ഫോടനം. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപത്തെ മാലിന്യ കൂമ്പാരത്തിലാണ് ആദ്യ സ്ഫോടനം ഉണ്ടായത...

ദില്ലി; ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്ഫോടനം. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപത്തെ മാലിന്യ കൂമ്പാരത്തിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്്. പിന്നാലെ തൊട്ടടുത്ത വീട്ടില്‍ രണ്ടാമത്തെ സ്ഫോടനം നടന്നു. ആര്‍ക്കും ആളപായമില്ല.

അതി ശക്തമായ സ്ഫോടനമല്ല നടന്നതെന്നാണ് പ്രാഥമിക വിവരങ്ങള്‍. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇന്നലെ രാത്രി റെയില്‍വേ ട്രാക്കില്‍ നിന്നും ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഷന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നുരാവിലെ ഇരട്ട സ്ഫോടനങ്ങള്‍ ഉണ്ടായത്.

sameeksha-malabarinews

സ്ഫോടനങ്ങളെത്തുടര്‍ന്ന് ആഗ്രയില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി.താജ്മഹലിന് നേരെ ഇസ്ളാമിക് സ്റ്റേറ്റ് അനുഭാവ ഗ്രൂപ്പിന്റെ ഭീഷണി നിലവിലുണ്ട്. താജ് മഹലിന്റെ ഉള്ളിലായി കേന്ദ്ര ഔദ്യോഗിക സുരക്ഷ സേനയും, പുറത്ത് ഉത്തര്‍പ്രദേശ് പൊലിസിനേയും, കമാന്‍ണ്ടോസിനേയും വിന്യസിപ്പിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!