ഡൽഹി വായുമലിനീകരണം രൂക്ഷം; അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ

ന്യൂഡൽഹി: ഡൽഹി വായുമലിനീകരണംരൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. മലിനീകരണം രൂക്ഷമായതോടെയാണ് നടപടി. ഉത്തരവ് നിർബന്ധിതമായി സ്കൂളുകൾ പാലിക്കണം എന്ന് ഡൽഹി സർക്കാർ അറിയിച്ചു.

വായു ഗുണനിലവാരതോത് താഴ്ന്ന് ഗുരുതര വിഭാഗത്തിലെത്തി. 460 ആണ് ഇന്നലെ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഈ വർഷത്തെ ഏറ്റവും ഉയർന്ന വായു മലിനീകരണത്തോതാണിത്. വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ഡൽഹിയിൽ ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഇതോടെ ഓഫീസുകളിൽ 50% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാനും സർക്കാർ നിർദ്ദേശമുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. സ്കൂളുകളിൽ ഒൻപതാം ക്ലാസ് വരെ ഹൈബ്രിഡ് രീതിയിലേക്ക് മാറാൻ ഉത്തവിറങ്ങി. പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഭാഗികമായി ഓൺലൈൻ രീതിയിലേക്ക് മാറും. ഹർജിക്കാർക്കും അഭിഭാഷകർക്കും വീഡിയോ കോൺഫറൻസ് വഴി ഹാജരാകാമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top