ദില്ലി: ഉത്തര്‍ പ്രദേശിലെ റായ് ബറേലിയില്‍ ഡെറാഡൂണ്‍ വരണാസി ജന്‍താ എക്‌സ്‌പ്രസ് പാളംതെറ്റി 30 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. റായ്‌ബറേലിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ബച്‌റാവന്‍ റെയില്‍വേ സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്.
എന്‍ജിനും രണ്ട് കോച്ചുകളുമാണ് പാളം തെറ്റിയത്. അപകടസ്ഥലത്തേക്ക് റിലീഫ് വാന്‍ അയച്ചതായി റയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.
ബ്രേക്കിന്റെ തകരാറിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക സൂചന.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.





