Section

malabari-logo-mobile

വയനാട് യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

HIGHLIGHTS : Defendants arrested in Wayanad youth shooting death

വയനാട് കമ്പളക്കാട് യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി. വണ്ടിയാമ്പറ്റ പൂള കൊല്ലി കോളനി സ്വദേശികളായ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പിടിയിലായത്. വേട്ടക്കിറങ്ങിയപ്പോൾ കാട്ടുപന്നിയാണെന്ന് കരുതിയാണ് വെടിയുതിർത്തത് എന്നാണ് പ്രതികളുടെ വാദം.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കമ്പളക്കാട് കോട്ടത്തറ സ്വദേശി ജയൻ വെടിയേറ്റ് മരിച്ചത് . ഒപ്പം ഉണ്ടായിരുന്ന ബന്ധുവിനെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു .

sameeksha-malabarinews

വെടി ശബ്ദം കേട്ട പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!