ദയാബായി സമരം അസാനിപ്പിക്കും;ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുവേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു.സമരസമിതിയുമായി മന്ത്രിമാര്‍ നടത്തിവന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. മന്ത്രിമാരായ വീണ ജോര്‍ജ്ജും, ആര്‍.ബിന്ദുവുമാണ് ചര്‍ച്ച നടത്തിയത്.

സമരസമിതിയുട തെണ്ണൂറ് ശതമാനം ആവശ്യങ്ങളും നടപ്പിലാക്കാന്‍ കഴിയുന്നതാണെന്ന് മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു.മന്ത്രിമാര്‍ ദയാബായിയെ ആശുപത്രിയില്‍ എത്തികണ്ടാണ് ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സമരം അവസാനിപ്പിക്കാനായി മന്ത്രിമാര്‍ സമരസമിതിയുമായി ചര്‍ച്ച നടത്തിയത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പഞ്ചായത്തുകള്‍ തോറും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, മെഡിക്കല്‍ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോഡിനെയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ദയാബായി സമരം നടത്തിയത്.

കഴിഞ്ഞ പതിനാല് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ദയാബായി സമരം നടത്തുകയാണ്. കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാണ് പ്രാധന ആവശ്യം.

Share news
error: Content is protected !!
Scroll to Top