ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം ഫെബ്രുവരി 11 ന്

മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 11 ന് രാവിലെ 10 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും.

യോഗ്യതകൾ: ബിരുദം, ഡി.സി.എ അല്ലെങ്കിൽ തത്തുല്യമായ സർക്കാർ അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം. വയസ്സ് 18-39. വേർഡ് പ്രോസസിങിൽ (മലയാളം & ഇംഗ്ലീഷ്) പരിജ്ഞാനം നിർബന്ധം. യു.ഡി.ഐ.ഡി. ഡാറ്റാ എൻട്രി മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിൽ ലഭിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top