Section

malabari-logo-mobile

ഡാര്‍ജിലിങ് ട്രെയിന്‍ അപകടം: അപകട കാരണം സിഗ്‌നല്‍ തെറ്റിച്ചതെന്ന് പ്രാഥമിക നിഗമനം,മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം

HIGHLIGHTS : Darjeeling train accident: 10 lakhs for the families of the deceased, 19 trains diverted

കൊല്‍ക്കത്ത: ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 15 പേര്‍ മരിക്കാനിടയായ സംഭവത്തിന് കാരണം ചരക്ക് ട്രെയിന്‍ സിഗ്‌നല്‍ മറികടന്ന് എത്തിയതിനെ തുടര്‍ന്നാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റെയില്‍വെ ബോര്‍ഡ് അധ്യക്ഷയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാവിലെ 8.50നായിരുന്നു അപകടം. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 2.5 ലക്ഷവും നിസാരമായി പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായ ധനം പ്രഖ്യാപിച്ചു.

റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് ആണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മന്ത്രി അല്‍പ സമയത്തിനകം സംഭവ സ്ഥലത്തേക്ക് എത്തും. ദുരന്തമുഖത്ത് രക്ഷപ്രവര്‍ത്തനം തുടരുകയാണ്. അതേ സമംയ അപകടം റെയില്‍വേ മന്ത്രാലത്തിന്റെ വീഴ്ചയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!