തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് അടച്ചിടുക. ബുറേവി നാളെ അതിതീവ്ര ന്യൂനമര്‍ദമായി കേരളത്തില്‍ പ്രവേശിക്കും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്ന സഞ്ചാര പഥത്തിലൂടെ വന്നാല്‍ കൊല്ലം – തിരുവനന്തപുരം അതിര്‍ത്തിയിലൂടെ സഞ്ചരിക്കാനാണ് സാധ്യത. നാളെ പകല്‍ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് പോകും.തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് .
ചുഴലിക്കാറ്റിന്റെ സാഹചര്യം കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. അപകട സാധ്യതാ മേഖലകളില്‍ നിന്ന് 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.




