Section

malabari-logo-mobile

സൈബര്‍ സുരക്ഷ : വിദേശ ഏജന്‍സിയെ നിയോഗിക്കും മുമ്പ് അനുമതി തേടണം

HIGHLIGHTS : തിരുവനന്തപുരം:സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ മറ്റു അടിയന്തര സേവന വിഭാഗങ്ങള്‍ എന്നിവര്‍ ഐ.ട...

തിരുവനന്തപുരം:സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ മറ്റു അടിയന്തര സേവന വിഭാഗങ്ങള്‍ എന്നിവര്‍ ഐ.ടി/സൈബര്‍ സുരക്ഷാ ഓഡിറ്റിംഗിനായി വിദേശ ഏജന്‍സികളെ നിയോഗിക്കുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ എന്‍.ഒ.സി വാങ്ങിയിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.  സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റു പ്രധാന വിഭാഗങ്ങളുടെയും സൈബര്‍ സുരക്ഷാ ഓഡിറ്റിംഗിനായി കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം, ഐ.ടി സുരക്ഷാ ഓഡിറ്റിംഗ് സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.  ഈ സ്ഥാപനങ്ങളെ നിയോഗിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡം വകുപ്പുകള്‍ പാലിക്കണം.  സുരക്ഷാ ഓഡിറ്റിംഗ് ആരംഭിക്കുന്നതിന് മുന്‍പായി ഓഡിറ്റിംഗ് സ്ഥാപനങ്ങളും ഓഡിറ്ററും നോണ്‍-ഡിസ്‌ക്ലോഷര്‍ കരാര്‍ ഒപ്പുവയ്ക്കണം.  ഓഡിറ്റിംഗിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളും തയ്യാറാക്കുന്ന റിപ്പോര്‍ട്ടും സര്‍ക്കാര്‍ സ്ഥാപനത്തിന് പുറത്തു കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!