ക്യൂട്ടായി എഐ കുട്ടി ഇലോണ്‍ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഏറ്റവും പുതിയ എഐ ചിത്രം വൈറല്‍. ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു ട്വിറ്റര്‍ ഉപയോക്താവ് പങ്കിട്ട ചിത്രം കുഞ്ഞായ ഇലോണ്‍ മസ്‌കിന്റെതാണ്. ചിത്രത്തോട് ഇലോണ്‍ മസ്‌ക് പ്രതികരിച്ചിട്ടുണ്ട്.

മുന്‍ ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സൃഷ്ടിച്ച ചിത്രത്തോട് രണ്ടാം തവണയാണ് പ്രതികരിക്കുന്നത്. കഴിഞ്ഞയാഴ്ച, മസ്‌ക് ഇന്ത്യന്‍ വസ്ത്രത്തില്‍ നൃത്തം ചെയ്യുന്ന ഒരു എഐ ചിത്രം വൈറലായിരുന്നു. ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച മസ്‌കിന്റെ ചിത്രം ട്വിറ്റര്‍ ഉപയോക്താക്കളെ വിസ്മയിപ്പിച്ചു.

തവിട്ട് നിറത്തിലുള്ള കുപ്പായമണിഞ്ഞ് വെള്ള ഷര്‍ട്ട് അണിഞ്ഞ ഒരു കുഞ്ഞായ ഇലോണ്‍ മസ്‌കിനെയാണ് ചിത്രത്തില്‍ കാണുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top