ക്രോസ് ബെൽറ്റ് മണി അന്തരിച്ചു

ആദ്യ കാല സിനിമ സംവിധായകന്‍ ക്രോസ് ബെല്‍റ്റ് മണി അന്തരിച്ചു. 86 വയസ്സായിരുന്നു. നാല്‍പ്പതോളം ചിത്രങ്ങള്‍ സംവിധാന ചെയ്ത ക്രോസ് ബെല്‍റ്റ് മണി നിരവധി സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു.

വലിയശാലയില്‍ മാദവൈ വിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രില്‍ 22ന് ജനിച്ചു. കെ വേലായുധന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1970ല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെല്‍റ്റ് എന്ന സിനിമയോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. അതോടെ ആ പേര് തന്റെ പേരിനൊപ്പം ചേര്‍ത്തു.

1967 ല്‍ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമ. പിന്നീട് ശക്തി, പെണ്‍പട, കുട്ടിച്ചാത്തന്‍, പട്ടാളം ജാനകി, നാരദന്‍ കേരളത്തില്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

 

Share news
error: Content is protected !!
Scroll to Top