താമരശേരി ചുരത്തില്‍ ക്രെയിനും പോലീസും; വയനാട് യാത്രയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു

കല്‍പ്പറ്റ: ചുരത്തിലെ ഗതാഗത കുരുക്കിന് താല്‍ക്കാലിക പരിഹാരമാകുന്നു. കേടാകുന്ന വാഹനങ്ങള്‍ നീക്കാന്‍ ക്രെയിന്‍. ലക്കിടിയില്‍ പോലീസ് ക്യാമ്പ്. കോഴിക്കോട്- വയനാട് കലക്ടര്‍മാരുടെ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

നിരന്തരമായുണ്ടാകുന്ന ഗതാഗത സ്തംഭനത്തെ തുടര്‍ന്ന് അന്തര്‍സംസ്ഥാന യാത്രക്കാരടക്കം ഏറെ ദുരിതത്തിലാകുന്നത് ഇവിടെ പതിവാണ്.

രാത്രികാലങ്ങളില്‍ ആംബുലന്‍സിന് പോലും പോകാന്‍ കഴിയാത്ത വിധം മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടാറുമുണ്ട്.

 

Share news
error: Content is protected !!
Scroll to Top