വിഎസ് പതാക ഉയര്‍ത്തി;22 ാം സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

തൃശൂര്‍: സമ്മേളന വേദിക്ക് പുറത്ത് വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെ 22 ാം സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ 567 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇടതുപക്ഷ സര്‍ക്കാറിനെ തകര്‍ക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ശ്രമങ്ങള്‍ നടക്കുന്നതായി വിഎസ് ആരോപിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലും കണ്ണൂര്‍ കൊലപാതകവും കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരായ സാമ്പത്തിക ആരോപണങ്ങളുമെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയാകും.