തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. മലപ്പുറത്ത് സിപിഐഎമ്മിനായി വി വസീഫ് മത്സരിക്കും. പൊന്നാനിയില്‍ പൊതുസ്വതന്ത്രനായി കെ എസ് ഹംസ സ്ഥാനാര്‍ത്ഥിയാകും. മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു ഹംസയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. എറണാകുളത്ത് കെ ജെ ഷൈന്‍ ടീച്ചറാകും സ്ഥാനാര്‍ത്ഥി. കെഎസ്ടിഎ ഭാരവാഹിയാണ് ഷൈന്‍.
വടകരയില്‍ കെ കെ ശൈലജ മത്സരിക്കും. കണ്ണൂരില്‍ എം വി ജയരാജന്‍, കാസര്‍കോട് എം വി ബാലകൃഷ്ണന്‍, കോഴിക്കോട് എളമരം കരീം, പാലക്കാട് എ വിജയരാഘവന്‍, ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആലപ്പുഴയില്‍ എ എം ആരിഫ്, ആറ്റിങ്ങലില്‍ വി ജോയ്, കൊല്ലത്ത് എം മുകേഷ്, പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്, ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ എന്നിവരാകും സിപിഐഎം സ്ഥാനാര്‍ത്ഥികള്‍.
സിപിഐഎമ്മിന്റെ 15 അംഗ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ രണ്ട് വനിതകള്‍ക്കാണ് പ്രാധാന്യം ല്‍കിയിരിക്കുന്നത്. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റിന് പട്ടികയില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




