പരപ്പനങ്ങാടി നഗരസഭാ കോവിഡ് വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

പരപ്പനങ്ങാടി: കോവിഡ് രണ്ടാം വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരപ്പനങ്ങാടി നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു .

നഗരസഭാ ചെയര്‍മാന്‍ എ ഉസ്മാന്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പിവി മുസ്തഫ, നിസാര്‍ അഹമ്മദ് , കോവിഡ് നോഡല്‍ ഓഫീസര്‍ നന്ദകുമാര്‍, ആര്‍ഐ മുഹമ്മദ് ഹസ്സന്‍, JHI ബൈജു, JHI ഷെമീര്‍, അസീസ് കൂളത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു .

 

Share news
error: Content is protected !!
Scroll to Top