Section

malabari-logo-mobile

മലപ്പുറത്ത്‌ മൂവായിരത്തില്‍ നിന്ന് താഴാതെ ഇന്നും കോവിഡ്‌;പോസിറ്റീവിറ്റി നിരക്ക് 18.67 ശതമാനം

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,033 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 01 ഉറവിടമറിയാതെ 47 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 30,414 പേര്‍ ആകെ നിരീക്...

മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (2021 ഓഗസ്റ്റ് 11) മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.67 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,109 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ബുധനാഴ്ച 2,940 പേര്‍ രോഗവിമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,08,814 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,033 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 47 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിയ 28 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 70,125 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 30,414 പേരാണ് ചികിത്സയിലുള്ളത്.

sameeksha-malabarinews

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 788 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 466 പേരും 166 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 440 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,713 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

നിയന്ത്രണങ്ങളിലെ ഇളവ് ദുരുപയോഗം ചെയ്യരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ സാധാരണ ജീവിതം ഉറപ്പുവരുത്തുന്നതിനായി ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ വൈറസ് ബാധയില്‍ നിന്ന് വിട്ടു നില്‍ക്കാനാകൂ.

വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഓഗസ്റ്റ് 11) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 17
ആലങ്കോട് 28
ആലിപ്പറമ്പ് 25
അമരമ്പലം 75
ആനക്കയം 37
അങ്ങാടിപ്പുറം 20
അരീക്കോട് 27
ആതവനാട് 50
ഊരകം 18
ചാലിയാര്‍ 41
ചീക്കോട് 43
ചേലേമ്പ്ര 19
ചെറിയമുണ്ടം 18
ചെറുകാവ് 18
ചോക്കാട് 50
ചുങ്കത്തറ 58
എടക്കര 68
എടപ്പറ്റ 05
എടപ്പാള്‍ 20
എടരിക്കോട് 04
എടവണ്ണ 36
എടയൂര്‍ 22
ഏലംകുളം 03
ഇരിമ്പിളിയം 13
കാലടി 07
കാളികാവ് 33
കല്‍പകഞ്ചേരി 26
കണ്ണമംഗലം 21
കരുളായി 27
കരുവാരക്കുണ്ട് 35
കാവനൂര്‍ 34
കീഴാറ്റൂര്‍ 19
കീഴുപറമ്പ് 31
കോഡൂര്‍ 27
കൊണ്ടോട്ടി 35
കൂട്ടിലങ്ങാടി 21
കോട്ടക്കല്‍ 43
കുറുവ 13
കുറ്റിപ്പുറം 32
കുഴിമണ്ണ 26
മക്കരപ്പറമ്പ് 02
മലപ്പുറം 92
മമ്പാട് 38
മംഗലം 18
മഞ്ചേരി 71
മങ്കട 08
മാറാക്കര 16
മാറഞ്ചേരി 23
മേലാറ്റൂര്‍ 20
മൂന്നിയൂര്‍ 16
മൂര്‍ക്കനാട് 56
മൂത്തേടം 62
മൊറയൂര്‍ 25
മുതുവല്ലൂര്‍ 12
നന്നമ്പ്ര 03
നന്നംമുക്ക് 48
നിലമ്പൂര്‍ 101
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 16
ഒഴൂര്‍ 16
പള്ളിക്കല്‍ 13
പാണ്ടിക്കാട് 43
പരപ്പനങ്ങാടി 17
പറപ്പൂര്‍ 12
പെരിന്തല്‍മണ്ണ 49
പെരുമണ്ണ ക്ലാരി 13
പെരുമ്പടപ്പ് 22
പെരുവള്ളൂര്‍ 05
പൊന്മള 13
പൊന്മുണ്ടം 14
പൊന്നാനി 52
പൂക്കോട്ടൂര്‍ 41
പോരൂര്‍ 44
പോത്തുകല്ല് 35
പുലാമന്തോള്‍ 67
പുളിക്കല്‍ 31
പുല്‍പ്പറ്റ 27
പുറത്തൂര്‍ 24
പുഴക്കാട്ടിരി 22
താനാളൂര്‍ 41
താനൂര്‍ 07
തലക്കാട് 37
തവനൂര്‍ 31
താഴേക്കോട് 60
തേഞ്ഞിപ്പലം 25
തെന്നല 03
തിരുനാവായ 08
തിരുവാലി 25
തൃക്കലങ്ങോട് 57
തൃപ്രങ്ങോട് 08
തുവ്വൂര്‍ 36
തിരൂര്‍ 27
തിരൂരങ്ങാടി 14
ഊര്‍ങ്ങാട്ടിരി 32
വളാഞ്ചേരി 49
വളവന്നൂര്‍ 13
വള്ളിക്കുന്ന് 16
വട്ടംകുളം 19
വാഴക്കാട് 66
വാഴയൂര്‍ 26
വഴിക്കടവ് 39
വെളിയങ്കോട് 18
വേങ്ങര 33
വെട്ടത്തൂര്‍ 26
വെട്ടം 12
വണ്ടൂര്‍ 48

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!