വടകര ; വേറിട്ട പ്രവര്‍ത്തനം കൊണ്ട് മാതൃക കാട്ടി അഴിയൂരിലെ മുഹമ്മദ് റൈഷാദ് എന്ന യുവാവ്. അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന് സഹായം അഭ്യര്‍ത്ഥിച്ച് പഞ്ചായത്ത് നല്‍കിയ സന്ദേശം ലഭിച്ചയുടനെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സമീപിച്ച് 24 മണിക്കൂറിനകം 33 കിടക്കക്കുള്ള പൈസ ഇദ്ദേഹം സ്വരൂപിക്കുകയായിരുന്നു. ശേഖരിച്ച 26,400 രൂപ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയനെ ഏല്‍പ്പിച്ചു.
കഴിഞ്ഞ പ്രളയകാലത്തും ഇദ്ദേഹം പഞ്ചായത്തിനെ സഹായിച്ചിരുന്നു. ഐഡിയല്‍ ട്രസ്റ്റ് ഭാരവാഹിയായ ഇദ്ദേഹം വ്യക്തിപരമായി താല്‍പര്യമെടുത്താണ് നാടിന്റെ നന്മയില്‍ പങ്ക് ചേര്‍ന്നത്.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീബ അനില്‍ ,പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, നോഡല്‍ ഓഫീസര്‍ കെ. സിദ്ധീഖ് എന്നിവര്‍ സന്നിഹിതരായിരുന്നു,




