സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തരുമാര്‍(68) ആണ് മരിച്ചത്.

ഇദേഹം ദില്ലി നിസ്സാമുദ്ദീനില്‍ നിന്നും പത്താം തിയതി കൊല്ലത്ത് എത്തിയ ആളാണ്. 17ാം തിയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നീട് ആരോഗ്യ സ്ഥിതി ഗുരുതരമാവുകയായിരുന്നു. കൊച്ചിയില്‍ നിന്നും ഇദേഹത്തിനായി ജീവന്‍ രക്ഷാ മരുന്ന് എത്തിച്ചിരുന്നു. കൊല്ലത്ത് ഇതോടെ രണ്ടാമത്തെ കൊവിഡ് മരണമാണ്.

Share news
error: Content is protected !!
Scroll to Top