കോവിഡ്-19 പ്രത്യേക പരീക്ഷ

കോവിഡ് വ്യാപന സമയത്ത് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത് എഴുതാന്‍ സാധിക്കാത്ത കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവര്‍, വിദേശരാജ്യങ്ങളില്‍ അകപ്പെട്ടു പോയവര്‍ തുടങ്ങിയവര്‍ക്കായി കോവിഡ്-19 പ്രത്യേക പരീക്ഷ നടത്തുന്നു. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. 16-ന് മുമ്പായി അപേക്ഷിക്കണം.

അപേക്ഷകര്‍ തങ്ങളുടെ അപേക്ഷാ അര്‍ഹത തെളിയിക്കുന്നതിനാവശ്യമായ സാധുവായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. പ്രസ്തുത രേഖകള്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റി പരിശോധിച്ച് അര്‍ഹത തീരുമാനിക്കുന്നതാണ്.

പരീക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share news
error: Content is protected !!
Scroll to Top