പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്; തൃണമൂല്‍ മുന്നേറ്റം

പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 256 വാര്‍ഡുകളില്‍ തൃണമൂല്‍ മുന്നേറ്റം തുടരുകയാണ്. തെക്കന്‍ ബംഗാളില്‍ തൃണമൂല്‍ വലിയ മുന്നേറ്റം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത് സമിതികളിലും ഗ്രാമ പഞ്ചായത്തുകളിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ മുന്നേറ്റമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിജെപിയുടെ പ്രതീക്ഷ വടക്കന്‍ ബംഗാളിലാണ്. അതെസമയം ഇടത് കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രതീക്ഷ മുര്‍ഷിദാബാദ്, മാള്‍ഡ പ്രദേശങ്ങളിലാണ്.

ശക്തമായ സുരക്ഷയിലാണ് ബംഗാളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഇലക്ഷന്‍ പത്രികസമര്‍പ്പണം മുതല്‍ സംസ്ഥാനത്ത് ഇതുവരെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Share news
error: Content is protected !!
Scroll to Top