ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കൗണ്‍സിലര്‍ ജാഫര്‍ കുന്നത്തേരിക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത പൂക്കിപറമ്പിലുണ്ടായ ബൈക്കപകടത്തില്‍ തിരൂരങ്ങാടി നഗരസഭ കൗണ്‍സിലര്‍ക്കും ഭാര്യക്കും പരിക്കേറ്റു. കൗണ്‍സിലര്‍ ജാഫര്‍ കുന്നത്തേരി(42), ഭാര്യ ഫസീല(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.
കോട്ടക്കലില്‍ നിന്നും ചെമ്മാട്ടേക്ക് വരവേ പുതിയ ദേശീയ പാത പൂക്കിറമ്പില്‍ വെച്ച് ബൈക്ക് നിയന്ത്രണം വിട്ടതിനെ തുര്‍ന്ന് അപകടം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top